April 25, 2026

വോട്ട് ചിലപ്പൻ റെഡി; വയനാടിന്റെ വോട്ട് മസ്‌കോട്ട് പുറത്തിറക്കി

0
IMG_20260323_214328
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശങ്ങള്‍ക്കൊപ്പം സ്വീപ്പ് വയനാടിന്റെ വോട്ട് ചിലപ്പന്‍ ഇനി അരങ്ങിലെത്തും. കരുത്തുറ്റ ജനാധിപത്യ വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് ‘ബാണാസുര ചിലപ്പന്‍ എന്ന വയനാടന്‍ പക്ഷി ഇലക്ഷന്‍ മസ്‌ക്കോട്ടായി തെരഞ്ഞെടുത്തത്. 2025 നവംബര്‍ ഒന്നിന് ജില്ലയുടെ ഔദ്യോഗിക പക്ഷിയായി പ്രഖ്യാപിക്കപ്പെട്ട പക്ഷിയാണിത്. സ്വീപ് ക്യാമ്പയിന്‍ ലോഗോയും സ്വീപ് ക്യാമ്പയിന്റെ ഔദ്യോഗിക മസ്‌കോട്ടും തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ പ്രകാശനം ചെയ്തു. വോട്ടിംഗിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കാനുമാണ് ഈ മാസ്‌കറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് കളക്ടര്‍ പറഞ്ഞു.

 

വയനാട്ടിലെ ബാണാസുര മലനിരകളിലും പരിസര വനപ്രദേശങ്ങളിലും മാത്രമായി കാണപ്പെടുന്ന അത്യപൂര്‍വവും സംരക്ഷണം ആവശ്യമുള്ള ഒരു ദേശാടന പക്ഷിയാണ് ബാണാസുര ചിലപ്പന്‍. വയനാട്ടിന്റെ ജൈവ വൈവിധ്യത്തെയും പ്രകൃതി പൈതൃകത്തെയും പ്രതിനിധീകരിക്കുന്നതിനാലാണ് ഈ പക്ഷിയെ മസ്‌കോട്ടായി തിരഞ്ഞെടുത്തത്. ഈ പക്ഷി സാധാരണയായി കൂട്ടമായി ജീവിക്കുകയും തമ്മില്‍ ശബ്ദമുണ്ടാക്കി ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ജനാധിപത്യവും, അതുപോലെ ജനങ്ങള്‍ ഒരുമിച്ച് പങ്കാളികളാകുമ്പോഴാണ് ശക്തമാകുന്നത്. വോട്ടെടുപ്പിലൂടെ ഓരോ വ്യക്തിയും സ്വന്തം ശബ്ദം രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം പൂര്‍ണ്ണത കൈവരിക്കുന്നത്. അതിനാല്‍ ജനങ്ങളുടെ പങ്കാളിത്തം, ബോധവല്‍ക്കരണം, കൂട്ടായ ഉത്തരവാദിത്വം എന്നിവയുടെ പ്രതീകമായാണ് ഈ പക്ഷിയെ സ്വീപ് മസ്‌കോട്ടായി തെരഞ്ഞെടുത്തതെന്ന് നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന പറഞ്ഞു.

 

എന്റെ വോട്ട് എന്റെ ശബ്ദം എന്നതാണ് ഈ വര്‍ഷത്തെസ്വീപ് ക്യാമ്പയിന്‍ ടാഗ് ലൈന്‍. പരിപാടിയുടെ ഭാഗമായി ജീവനക്കാര്‍ വോട്ടര്‍ പ്രതിജ്ഞ എടുത്തു. എഡിഎം എ ജയശ്രീ, എച്ച് എസ് വി.കെ ഷാജി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *