കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണം; പ്രതിഷേധവുമായി നഗരസഭാ കൗൺസിലർമാർ
കൽപറ്റ: നഗരസഭയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നിലനിൽക്കുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർമാരുടെ നേതൃത്തിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. കാരപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ തകരാറായത് കാരണം പ്രവർത്തി നടക്കുന്നതിനാൽ നഗരത്തിലെ ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മറ്റു ജല സ്രോതസ്സുകൾ ഒന്നും ഇല്ലാത്തതിനാൽ നഗരസഭയിലെ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാൻ അടിയന്തിരമായി ബദൽ സംവിധാനം ഒരുക്കണമെന്നും വാട്ടർ അതോറിറ്റിട്ടി നിഷ്‌ക്രിയത്വം മാറ്റി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. പ്രശ്നം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉൾപ്പെടെയുള്ളവർ ഇടപെട്ട് പരിഹരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭാ കൗൺസിലർമാരായ ഷമീർ ഒടുവിൽ, എം.പി. ബാപ്പു, മുസ്‌തഫ ഫാറൂഖ്, റസാഖ്, സുബൈർ എന്നിവർ സംബന്ധിച്ചു.





Leave a Reply