വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയി; മുഹമ്മദ് റാഷിദിന്റെ മരണത്തിൽ നടുങ്ങി നാട്
സൂചിപ്പാറ: സൂചിപ്പാറ-ഏലവയല്‍ വെള്ളച്ചാട്ടത്തില്‍ വിദ്യാർത്ഥി മുങ്ങിമരിച്ചത് കുളിക്കാനിറങ്ങിയപ്പോൾ. ചൂരല്‍മല സ്വദേശിയായ മാന്‍കൂട്ടപറമ്പില്‍ മുഹമ്മദ് റാഷിദ് (15) ആണ് മരിച്ചത്. വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ റാഷിദ് അപ്രതീക്ഷിതമായി വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കല്‍പ്പറ്റ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് നിലയത്തില്‍ നിന്നുള്ള സംഘമാണ് തിരച്ചില്‍ നടത്തിയത്. സ്‌റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കെ. കൃഷ്ണന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അമല്‍ ദേവ് എന്നിവര്‍ ഏകദേശം 13 അടി ആഴത്തിലുള്ള വെള്ളത്തില്‍ സ്‌കൂബ ഡൈവിങ്ങ് നടത്തിയുള്ള തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.





Leave a Reply