വിശുദ്ധവാര ദിനങ്ങളെ വീണ്ടെടുപ്പിൻ്റെ നാളുകളാക്കണം: മാര്‍ റാഫേല്‍ തട്ടില്‍
കോട്ടയം: ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ മൂല്യങ്ങളെ നോമ്പിന്റെ ചൈതന്യത്തിലൂടെ വീണ്ടെടുക്കുന്ന ദിനങ്ങളാക്കി വിശുദ്ധവാര ദിനങ്ങളെ മാറ്റണമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ നാൽപ്പതാം വെള്ളി ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു മാര്‍തട്ടില്‍.
ജീവിത തിരക്കുകള്‍ക്കിടയില്‍ മറ്റുള്ളവര്‍ക്ക് പരിഗണന നല്കാന് പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളി മൈതാനിയില്‍ കുരിശിന്റെ വഴിയുമുണ്ടായിരുന്നു.
ആര്‍ച്ച് പ്രീസ്റ്റ് ഡോ. ജോര്‍ജ് മംഗലത്തില്‍, ഫാ. തോമസ് പാറത്തോട്ടാല്‍ , ഫാ. ജോസഫ് കൊല്ലംപറമ്പില്‍ , ഫാ. ജോണ്‍ പുത്തന്‍പറമ്പില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.
ഓശാനഞായര്‍ ദിനമായ നാളെ രാവിലെ 6.45ന് വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കുരുത്തോല പ്രദക്ഷിണം പള്ളിമൈതാനത്ത് എത്തും. തുടര്‍ന്ന് 7.15ന് ഓശന തിരുക്കര്‍മങ്ങള്‍.





Leave a Reply