April 25, 2026

കോണ്‍ഗ്രസ് വഞ്ചിക്കുന്നവരുടെ പാര്‍ട്ടിയായി മാറി: ഇ.എ. ശങ്കരന്‍

0
WhatsApp Image 2026-03-28 at 1.36.59 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കോണ്‍ഗ്രസ് വഞ്ചിക്കുന്നവരുടെ പാര്‍ട്ടിയായി മാറിയെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആദിവാസി കോണ്‍ഗ്രസ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ഇ.എ. ശങ്കരന്‍. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന താന്‍ കേരളത്തിലും പുറത്ത് ലക്ഷദ്വീപിലും, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തനത്തിനായി വര്‍ഷങ്ങളാണ് ചിലവഴിച്ചത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട ആള്‍ എന്ന നിലയില്‍ ഒരു പരിഗണനയും കോണ്‍ഗ്രസ് പാര്‍ട്ടി തനിക്ക് നല്‍കാതെ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ആദിവാസികളുടെ പേര് പറഞ്ഞ് ഇവര്‍ കാലങ്ങളായി ജനങ്ങളെ പറ്റിക്കുകയാണ്. അധികാരത്തില്‍ ഇരുന്ന 15 വര്‍ഷം ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി എന്തെങ്കിലും ഒരു പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയത് ഉണ്ടെങ്കില്‍ കാണിക്കാന്‍ ഐ.സി. ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നതായും ശങ്കരന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ എപ്പോള്‍ വേണമെങ്കിലും നേരിട്ട് കാണാന്‍ കഴിയുന്ന രണ്ട് എംപിമാര്‍ വയനാട്ടില്‍ ഉണ്ടായിട്ടും വയനാടിന്റെ വികസനത്തിനായി ഇവര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. ഇനിയുള്ള കാലം ഭാരതത്തിന്റെയും കേരളത്തിന്റെയും വികസനം മാത്രമാണ് ലക്ഷ്യം. ഭാരതത്തിനെ ലോകത്തിന്റെ മുന്‍പില്‍ നരേന്ദ്രമോദിക്ക് മാത്രമേ ഉയര്‍ത്താന്‍ സാധിക്കൂ. കേരളവും അതിനനുസരിച്ച് ഉയര്‍ന്നുവരണമെങ്കില്‍ ഇവിടെ എന്‍ഡിഎ അധികാരത്തില്‍ എത്തണം. അതിനായി ബത്തേരിയിലും ജയം അനിവാര്യമാണ്.

ഇടത് വലത് മുന്നണികളുടെ ജനവഞ്ചനയില്‍ പാവം ആദിവാസികളെ ചൂഷണം ചെയ്യുന്നത് മാത്രമാണ് നടക്കുന്നത്. ഇത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തും. അതിനാല്‍ ഒറ്റക്കെട്ടായി നമ്മള്‍ മുന്നോട്ടു പോകേണ്ടതുണ്ട് എന്നും ഇ.എ. ശങ്കരന്‍ പറഞ്ഞു.

ആദിവാസി കോണ്‍ഗ്രസ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ചുമതലക്ക് പുറമേ ഹൗസിങ്ങ് ബോര്‍ഡ് മെംബര്‍, കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍, പുല്‍പ്പള്ളി പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍, ബത്തേരി ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും ഇ.എ. ശങ്കരന്‍ പ്രവര്‍ത്തിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *