ഇടത് ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതും; എന്‍ ഡി അപ്പച്ചന്‍
കാര്യമ്പാടി: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ രണ്ടാംദിവസത്തെ പര്യടനപരിപാടി കാര്യമ്പാടിയില്‍ നിന്നും ആരംഭിച്ചു. എഐസിസി അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുദുര്‍ഭരണത്തിനെതിരെ ശക്തമായ വിധിയെഴുത്തുണ്ടാകുമെന്നും, അഡ്വ. ടി സിദ്ദിഖ് കല്‍പ്പറ്റയില്‍ ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ആറുലക്ഷം കോടി രൂപ പൊതുകടം വരുത്തിവെച്ച സര്‍ക്കാരാണിത്. കിഫ്ബിയുടെ പേരിലുള്ള മൂവായിരത്തിലധികം കോടി രൂപ വേറെയും കടമുണ്ട്. ഇതൊന്നും കൂടാതെ മസാലബോണ്ടു വഴി സമാഹരിച്ച തുകയുമുണ്ട്. കടങ്ങള്‍ പെരുകുമ്പോഴും കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രതിസന്ധി തുടരുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം താങ്ങാനാവുന്നതിലും അപ്പുറത്താണ്. പൊതുവിപണിയില്‍ ഇടപെടേണ്ട സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ആരോഗ്യരംഗം ഇതുപോലെ ശോചനീയാവസ്ഥയിലേക്ക് പോയ സമയമില്ല. ആവശ്യത്തിന് മരുന്നോ, ഡോക്ടര്‍മാരോ, ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണ്. ഈ വിഷയത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒളിച്ചോടാനാവില്ല. സി പി എം എന്നത് പാവപ്പെട്ട തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയായിരുന്നു. ഇന്ന് തൊഴിലാളികളെ മറന്ന് കോര്‍പറേറ്റുകളെ ഒപ്പം നിര്‍ത്തി ആയിരക്കണക്കിന് കോടി രൂപയാണ് പാര്‍ട്ടി സമാഹരിച്ചിരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത മുതലാളിത്ത സമീപനമാണ് കഴിഞ്ഞ പത്തുകൊല്ലം കേരളം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി സുധാകരനെ പോലുള്ള നിരവധിയായ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് പ്രസ്ഥാനത്തെ വളര്‍ത്തിയവരെ ഇന്നത്തെ നേതാക്കള്‍ മറന്നിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് വലിയ വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തുകളിലാണ് ഇന്നത്തെ പ്രചരണ പര്യടനം. മുട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ സലാം അധ്യക്ഷനായിരുന്ന ചടങ്ങില്‍ എന്‍ കെ റഷീദ്, പി ടി ഗോപാലക്കുറുപ്പ്, സലീം മേമന, പി പി ആലി, നജീബ് കരണി, ബിനു തോമസ്, എം ഒ ദേവസ്യ, ഷിജു ഗോപാലന്‍, ചന്ദ്രികാകൃഷ്ണന്‍, അരുണ്‍ ദേവ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, വേണുഗോപാലന്‍ കെ, ബിജു കുര്യന്‍, ഷൗക്കത്തലി, ഷാഹുല്‍ഹമീദ്, അനീഷ്, ബിനു കെ എം. ഫൈസല്‍ പാടിക്കര, സുഹൈല്‍, ദിനേഷ്‌കുമാര്‍, വിനായക് ഡി തുടങ്ങിയവര്‍ സംസാരിച്ചു. മുട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ജോയി തൊട്ടിത്തറ സ്വാഗതവും, കോര്‍ഡിനേറ്റര്‍ നിഷീദ് ചാലില്‍ നന്ദിയും പറഞ്ഞു.





Leave a Reply