April 25, 2026

വിദ്യാർത്ഥികളുടെ പഠനമികവുകളുമായി എടപ്പെട്ടി സ്കൂളിൽ പഠനോത്സവം

0
WhatsApp Image 2026-03-30 at 6.07.12 PM
By ന്യൂസ് വയനാട് ബ്യൂറോ

എടപ്പെട്ടി: വിദ്യാർത്ഥികളുടെ പഠന മികവുകൾ അവതരിപ്പിച്ചു കൊണ്ട് എടപ്പെട്ടി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ലീഡർ ധീരവ് കൃഷ്ണ പഠനോത്സവം ഉദ്ഘാടനം ചെയ്തു. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പുകൾ ഉദ്ഘാടന വേദിയിൽ വച്ച് പ്രകാശനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ്പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ആർ കീർത്തി, വിജി ജിജിത്ത്, അമൃത മോഹൻ, വിനീത സുജിത്ത്, പി എം മഹേശ്വരി, പി എസ് അനീഷ, എം കെ അബ്ദുൾസലാം, സജ്ല മുനീർ, പി എം ലത, അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *