പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പോക്‌സോ കേസിൽ പിതാവിന് തടവും പിഴയും
കല്‍പ്പറ്റ: പ്രായപൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തവും കൂടാതെ 10 വർഷത്തെ തടവും 135,000 രൂപ പിഴയും വിധിച്ച് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി. ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ജഡ്ജ് കെ. കൃഷ്ണകുമാര്റാണ് ശിക്ഷ വിധിച്ചത്.
2023-ലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ പടിഞ്ഞാറത്തറ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന ആർ. ബിജു കേസില്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.





Leave a Reply