November 1, 2026

കഴിഞ്ഞ 17 വർഷമായി തുടരുന്ന മാഹാദാനം; രക്തദാന വാരാചരണത്തിന് തുടക്കമായി

0
WhatsApp Image 2026-03-30 at 6.38.58 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന വാരാചരണത്തിന് തുടക്കമായി. കഴിഞ്ഞ 17 വർഷമായി ടീം ജ്യോതിർഗമയ പീഠാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. വാരചരണത്തിൻ്റെ ഭാഗമായി വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും.

നാല്പതാം വെള്ളി മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന രക്ത ദാന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ കവി ടി.കെ ഹാരിസ് നിർവഹിച്ചു. യാക്കോബായ സുറിയാനി സഭ മാനന്തവാടി മേഖല സമിതി അദ്ധ്യക്ഷൻ ഫാ. ബേബി പൗലോസ് ഓലിക്കൽ അദ്ധ്യക്ഷത വഹിച്ചു. 63-ാം വയസിൽ രക്തദാനം നടത്തിയ കണിയാരം കത്തീഡ്രൽ മുൻ ട്രസ്റ്റി ജോസ് തോമസിനെ മർത്തോമ സഭ മാനന്തവാടി കോൺഗ്രിഗേഷൻ വികാരി ഫാ. ജോർജ് കെ.വർഗീസ്, തൃശ്ശിലേരി പള്ളി വികാരി ഫാ. ഷിൻസൺ മത്തോക്കിൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

അവയവ ദാന സമ്മതപത്രം സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക് ട്രയ്നിങ്ങ് കമ്മിഷ്ണർ ഷൈനി മൈക്കിളിൽ നിന്ന് ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം.ഷിനോജ് ഏറ്റുവാങ്ങി. യൂത്ത് അസോസിയേഷൻ ഭദ്രാസന സെക്രട്ടറി കെ.പി. എൽദോസ്, അൽമായ വൈസ് പ്രസിഡന്റ്‌ ബിനോയ്‌ ഐസക്, ഭദ്രാസന ജോ. സെക്രട്ടറി ജിൻസി ബെന്നി, സൺ‌ഡേ സ്കൂൾ ഡിസ്ട്രിക്ട് സെക്രട്ടറി ധന്യ ബിജു, ഡിസ്ട്രിക് അധ്യാപക പ്രതിനിധി എബിൻ പി. ഏലിയാസ്, മാനന്തവാടി യൂത്ത് അസോസിയേഷൻ മാനന്തവാടി യൂണിറ്റ് സെക്രട്ടറി അനീഷ് ചേനകത്തുട്ട്, നഴ്സിങ് സുപ്രണ്ട് ബിനി രാജു, ട്രസ്റ്റി വിനു വാണാക്കുടി, സെക്രട്ടറി റിജൊ നടുത്തോട്ടം, ടീം കനിവ് രക്ഷാധികാരി ഷിഹാബ് മുരുക്കോളി, സൺഡേ സ്കൂൾ പി ടി എ പ്രസിഡൻ്റ് ബിജു ചുണ്ടക്കാട്ടിൽ, പി.യു.അനീഷ് എന്നിവർ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *