April 25, 2026

ലോക ക്ഷയ രോഗ ദിനാചരണം സംഘടിപ്പിച്ചു

0
WhatsApp Image 2026-03-30 at 7.03.58 PM
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക ക്ഷയ രോഗ ദിനാചരണം സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി മണ്ടോക്കര ഊരിൽ നടന്ന പരിപാടിയിൽ ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസിനു നേതൃത്വം കൊടുത്തു.

2026 ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം “അതെ! നമുക്ക് ക്ഷയരോഗം അവസാനിപ്പിക്കാൻ കഴിയും!” എന്നതാണ്. നൂതനാശയങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിലും, ആഗോള ക്ഷയരോഗ പകർച്ചവ്യാധിയുടെ അന്ത്യം ത്വരിതപ്പെടുത്തുന്നതിന് പുതിയ ശുപാർശകൾ വേഗത്തിൽ സ്വീകരിക്കുന്നതിലും ഈ സന്ദേശം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. ട്രൈബൽ പ്രൊമോട്ടർ പ്രമീള, ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് എന്നിവർ പങ്കെടുത്തു. എഡിഎസ് സ്മിത നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *