ബത്തേരിയിൽ പുള്ളിപ്പുലി ആടിനെ കൊന്നുതിന്നു
ബത്തേരി: പഴൂരിൽ ജനവാസമേഖലയിൽ ഇറങ്ങിയ പുള്ളിപ്പുലി കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കൊന്നുതിന്നു. പഴൂർ അമ്പലക്കര കുഞ്ഞന്റെ ആടിനെയാണ് പുലി പിടിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് കുഞ്ഞന്റെ കുടുംബം വിവരം അറിയുന്നത്. കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കൊന്ന് പാതി ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു. എന്നാൽ പുലിക്ക് ആടിനെ കൂടിന് പുറത്തേക്ക് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല.
വിവരമറിഞ്ഞ് തോട്ടാമൂല ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും തുടർനടപടികളിലേക്ക് കടക്കാൻ തങ്ങൾക്ക് ആകില്ലെന്ന് ഇവർ അറിയിക്കുകയായിരുന്നു. സംഭവസ്ഥലം മേപ്പാടി റേഞ്ചിന് കീഴിൽ വരുന്നതാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്റെ തൊട്ടടുത്തു കിടക്കുന്ന പ്രദേശം പോലും കിലോമീറ്ററുകൾക്ക് അപ്പുറമുള്ള മേപ്പാടി റേഞ്ചിന് കീഴിലാക്കിയത് ജനങ്ങളോടുള്ള നീതിനിഷേധമാണെന്ന് നാട്ടുകാർ പ്രതിഷേധത്തോടെ പ്രതികരിച്ചു.





Leave a Reply