November 10, 2026

ടി സിദ്ദിഖിന് കൃഷി വകുപ്പ്; വി ഡി സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി

0
IMG_20260520_171304
Merin S
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ് ദിവസങ്ങള്‍ക്കു ശേഷം വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്കാണ്. ടി സിദ്ദിഖ് കൃഷി വകുപ്പ് കൈകാര്യം ചെയ്യും.

 

മറ്റു മന്ത്രിമാരും വകുപ്പുകളും: വി ഡി സതീശന്‍- പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍, രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്, സണ്ണി ജോസഫ്- വൈദ്യുതി, പരിസ്ഥിതി, കെ മുരളീധരന്‍- ആരോഗ്യം, ദേവസ്വം, എ പി അനില്‍കുമാര്‍- റവന്യൂവകുപ്പ്, പി സി വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം, എം ലിജു- എക്സൈസ്, സഹകരണം, റോജി എം ജോണ്‍- ഉന്നത വിദ്യാഭ്യാസം, കെ എ തുളസി-പിന്നാക്ക ക്ഷേമം, ബിന്ദു കൃഷ്ണ- വനിതാ-ശിശുക്ഷേമം, തൊഴില്‍, ഒ ജെ ജനീഷ്- കായികം, യുവജനക്ഷേമം, പി കെ കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി, എന്‍ ഷംസുദ്ദീന്‍- പൊതുവിദ്യാഭ്യാസം, കെ എം ഷാജി- തദ്ദേശസ്വയംഭരണം, പി കെ ബഷീര്‍- പൊതുമരാമത്ത്, വി ഇ അബ്ദുള്‍ ഗഫൂര്‍- ഫിഷറീസ്, മോന്‍സ് ജോസഫ്- ജലസേചനം, അനൂപ് ജേക്കബ്- ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ഷിബു ബേബി ജോണ്‍- വനം, സി പി ജോണ്‍- ഗതാഗതം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *