May 20, 2026

വർക്ക്ഷോപ്പ് മേഖലയെ സർക്കാരുകൾ സംരക്ഷിക്കുന്ന തരത്തിലുള്ള രീതി കൈക്കൊള്ളണം: എഎഡബ്യുകെ മാനന്തവാടി യുണിറ്റ് സമ്മേളനം

0
template for wayanad news (34)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വർക്ക്ഷോപ്പ് മേഖലയെ സർക്കാരുകൾ സംരക്ഷിക്കുന്ന തരത്തിലുള്ള രീതി കൈക്കൊള്ളണമെന്നും ക്ഷേമനിധി ലയനം പൂർത്തീകരിച്ച് സംഘടന മെമ്പർമാരുടെ ക്ഷേമ പ്രവർത്തനം ഉറപ്പാക്കണമെന്നും അസോസിയേഷൻ ഓഫ് ഓട്ടൊമൊബൈൽ വർക്ക്സ ഷോപ്സ് കേരള (എ എ ഡബ്യു കെ) മാനന്തവാടി യുണിറ്റ് സമ്മേളനം അവശ്യപ്പെട്ടു.

എരുമത്തെരുവ് ഡബ്ല്യ എസ് എസ് ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ പ്രസിഡന്റ് പി ജി ജോസ് അധ്യക്ഷത വഹിച്ചു. അവാർഡ് വിതരണം പി ഡി സുരേഷും, മെമ്പർഷിപ്പ്‌ വിതരണം പ്രസാദ് കുമാറും നിർവ്വഹിച്ചു. കെ എൻ പ്രശാന്തൻ, പി സി ബിജു, എ സി അശോക് കുമാർ, മുഹമ്മദ് ഫൈസൽ, കെ എസ് ലിനേഷ് എന്നിവർ സംസാരിച്ചു.

മാനന്തവാടി ആസ്ഥാനമായി ഇൻഡസ്ട്രിയൽ വില്ലേജ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്ക് മെമ്മോറണ്ടം സമർപ്പിക്കാനും യൂണിറ്റ് സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിന് മുന്നോടിയായി മാനന്തവാടി നഗരത്തിൽ പ്രകടനവും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *