May 21, 2026

രാജീവ്ഗാന്ധി രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച പ്രധാനമന്ത്രി: കെ എല്‍ പൗലോസ്

0
IMG_20260521_140942
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 35ാം രക്തസാക്ഷിത്വദിനാചരണം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ് ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാങ്കേതിക രംഗത്ത് ഉള്‍പ്പെടെ ലോകത്തെ ഏത് രാജ്യത്തോടും കിടപിടിക്കുന്ന രീതിയിലേക്ക് ഇന്ത്യയെ വളര്‍ത്തിയ പ്രധാനമന്ത്രിയായിരുന്നു രാജീവ്ഗാന്ധിയെന്ന് അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും നേട്ടങ്ങള്‍ക്കുമായി അദ്ദേഹം പ്രയത്‌നിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും, മതേതരത്വവും, ജനാധിപത്യവും പടിപടിയായി ധ്വംസിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനെതിരെ രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്റെ നാളുകളാണ് മുന്നിലുള്ളത്. ഈയവസരത്തില്‍ രാജീവ്ഗാന്ധിയുടെ ഓര്‍മ്മകള്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തു പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ പി സി സി മെമ്പര്‍ പി പി ആലി, ഡി സി സി വൈസ്പ്രസിഡന്റുമാരായ ഒ വി അപ്പച്ചന്‍, എം എ ജോസഫ്, വി എ മജീദ്, ബിനുതോമസ്, സി ജയപ്രസാദ്, ബീന ജോസ്. ശോഭനാകുമാരി, ബി സുരേഷ്ബാബു, ഗിരീഷ് കല്‍പ്പറ്റ, ആര്‍ രാജന്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *