May 21, 2026

വർണ്ണക്കൂട് പുരസ്കാര നിറവിൽ കാലിക്കുനി അങ്കണവാടി

0
IMG_20260521_181803
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: കൗമാര പെൺകുട്ടികൾക്ക് വേണ്ടിയുള്ള മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി തരിയോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ കാലിക്കുനി 2 അങ്കണവാടിക്ക് മികച്ച അംഗീകാരം. കൽപ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്റ്റിന്റെ കീഴിൽ വരുന്ന അഞ്ചു പഞ്ചായത്തുകളിലായി ഉള്ള 133 അങ്കണവാടികളിൽ 2025-26 വർഷത്തെ ‘വർണ്ണക്കൂട്’ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരമാണ് കാലിക്കുനി 2 അങ്കണവാടി സ്വന്തമാക്കിയത്. കുട്ടികളുടെയും കൗമാരക്കാരുടെയും വ്യക്തിത്വ വികസനം, ആരോഗ്യം, സൃഷ്ടിപരമായ കഴിവുകൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ വർക്കർ സുകന്യ, ഹെൽപ്പർ സന്ധ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കാലയളവിൽ അങ്കണവാടി കേന്ദ്രീകരിച്ച് മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി കൗമാര കുട്ടികൾക്കായി മുൻപ് ക്വിസ് മത്സരവും നടത്തിയിരുന്നു.

 

പുരസ്കാര നേട്ടത്തോടനുബന്ധിച്ച് നടത്തിയ അനുമോദന യോഗത്തിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ എൻ.ജി ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൗമാര പെൺകുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസിന് കൗൺസിലർ മുഹമ്മദലി നേതൃത്വം നൽകി. ചടങ്ങിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നഹ്ഷാന എം.എ, സ്കൂൾ കൗൺസിലർ സീന സെബാസ്റ്റ്യൻ, റോസമ്മ പി.ജെ, മഞ്ജുഷ എം, പ്രീജ പി.എൻ, രമ്യ കുഞ്ഞിരാമൻ, മേഘ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടി വർക്കർ എം. സുകന്യ സ്വാഗതവും ഹെൽപ്പർ സന്ധ്യ എം.എസ് നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *