മാനന്തവാടിയിൽ റോഡരികിലെ കാടിന് തീപിടിച്ചു; അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി
മാനന്തവാടി: നഗരസഭ ഇരുപത്തിയാറാം ഡിവിഷനിൽ റിവേറ ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ചൂട്ടകടവ് റോഡിൽ വെട്ടിയിട്ടിരുന്ന അടി കാടിന് തീപിടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റ് അരമണിക്കൂറോളം വെള്ളം പമ്പ് ചെയ്താണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. എം. അനിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. ജി. ശശി, സി. ബി. അഭിജിത്ത്, ആർ. സി. ലെജിത്, ഹോം ഗാർഡ് ശിവദാസൻ കെ. എന്നീ സേനാംഗങ്ങളും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.





Leave a Reply