മടക്കിമലയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
പുൽപ്പള്ളി: വയനാടിന് അനുവദിച്ച മെഡിക്കൽ കോളേജ്, പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതും ജില്ലക്കാർക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്നും, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് പുതിയ താലൂക്ക് ആശുപത്രി പുൽപ്പള്ളിയിൽ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇതോടൊപ്പം പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ അടിയന്തിരമായി ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്നും, രാത്രി യാത്രാ നിരോധനം അടക്കമുള്ള വയനാടിന്റെ പ്രത്യേക വിഷയങ്ങളിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
പുൽപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പ്രസിഡണ്ട് ജോജിൻ ടി.ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.ഉസ്മാൻ, ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ, ഷിബി മാനന്തവാടി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഇ.ഹൈദ്രു, വി.ഡി.ജോസ്, അജിമോൻ കെ.എസ്, ജോസ് കുന്നത്ത്, ഷാരി ജോണി, ഷിബിൻ വി.കെ എന്നിവർ പ്രസംഗിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായി മാത്യു മത്തായി ആതിര (പ്രസിഡണ്ട്), അജിമോൻ കെ.എസ് (ജനറൽ സെക്രട്ടറി), ഷാജിമോൻ നീലിമ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിന് സജി വർഗീസ്, കെ.ജോസഫ്, ബാബു രാജേഷ്, ഗിരീഷ്, ജോബിഷ് യോഹൻ, ജിനീഷ്.സി.വി, പ്രസന്നകുമാർ, സലീൽ പൗലോസ്, വേണുഗോപാൽ, പ്രഭാകരൻ, പൈലി പി.എം, ബാബു.എം.വി, റഫീഖ്.കെ.വി, നിഥിൻ, ശിവദാസ് എന്നിവർ നേതൃത്വം നൽകി.





Leave a Reply