June 2, 2026

ദേശീയ പഞ്ചഗുസ്തി മത്സരം: പുൽപ്പള്ളി സ്വദേശി അർനോൾഡിന് വെള്ളി മെഡൽ

0
IMG_20260602_122632
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ഗുജറാത്തിൽ വച്ചുനടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിന് അഭിമാനമായി വെള്ളി മെഡൽ നേട്ടം. സബ് ജൂനിയർ 45 കിലോഗ്രാം ലെഫ്റ്റ് വിഭാഗത്തിലാണ് പുൽപ്പള്ളി സ്വദേശിയായ അർനോൾഡ് ബിജു (15) സിൽവർ മെഡൽ കരസ്ഥമാക്കിയത്. മുള്ളൻകൊല്ലി സെന്റ് മേരിസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അർനോൾഡ്, പുൽപ്പള്ളി ഫിറ്റ്‌ വെൽ ജിംനേഷ്യം & പഞ്ച ഗുസ്തി സെന്ററിലെ നവീൻ കാഞ്ഞൂക്കാരന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടുന്നത്. പുൽപ്പള്ളി ബേബിസ് ടെക്സ്റ്റൈൽസ് ഉടമയായ ചുണ്ടക്കൊല്ലി പേരേപറമ്പിൽ ബിജുവിന്റെയും ഷീജയുടെയും മകനാണ് ഈ മിടുക്കൻ. ആൽബിൻ സഹോദരനാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *