June 10, 2026

ഷിഗെല്ല: വയനാട്ടിൽ ജാഗ്രതാ നിർദ്ദേശം; സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് മന്ത്രി ടി. സിദ്ദീഖ്

0
IMG_20260609_105504
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാട്ടിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. ബത്തേരിയിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രോഗവ്യാപനം തടയുന്നതിനായി ആശുപത്രികൾ, സ്കൂളുകൾ, വീടുകൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട പ്രോട്ടോക്കോളുകൾ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നെന്മേനി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇന്ന് അവലോകന യോഗം ചേരുന്നതോടൊപ്പം കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനായി സ്പെഷൽ ഡ്രൈവും നടത്തും. സമീപ പഞ്ചായത്തുകളിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും.

 

നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കിയ മന്ത്രി, രോഗബാധിതരുടെ സഹോദരങ്ങൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർശന നിരീക്ഷണം നടത്തുമെന്നും ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചു. രോഗം ഭേദമായി ഡിസ്ചാർജ് ചെയ്ത കുട്ടികളെയും തുടർന്ന് നിരീക്ഷിക്കും. നിലവിൽ ഷിഗെല്ല ലക്ഷണങ്ങളുള്ള 35 ആദിവാസി വിദ്യാർത്ഥികളുടെ ഊരുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ടി. സിദ്ദീഖ് കൂട്ടിച്ചേർത്തു. അതേസമയം പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് വയനാട്ടിലെത്തുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *