June 10, 2026

ചീരാലിൽ വീണ്ടും കടുവയാക്രമണം: തൊഴുത്തിൽ കെട്ടിയിരുന്ന പശുവിന് പരിക്ക്

0
IMG_20260609_115929
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ചീരാൽ കല്ലിങ്കരയിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതരമായി പരിക്കേറ്റു. ചെറുമല അബ്ദുൾ അസീസിന്റെ രണ്ടര വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. രാത്രി വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്ന് ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പരിക്കേറ്റ പശു തൊഴുത്തിന് പുറത്ത് കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. പശുവിനെ ആക്രമിച്ചത് കടുവ തന്നെയാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. കഴിഞ്ഞ മെയ് 14-നും ചീരാൽ മുത്തശ്ശികുനിയിൽ കടുവയുടെ ആക്രമണം ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *