പനമരം പ്രസ്സ്ഫോറം ഇനി ഇവർ നയിക്കും
പനമരം : പ്രാദേശിക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ പനമരം പ്രസ്സ്ഫോറത്തിൻ്റെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. യോഗത്തിൽ പി.എസ്. ബാബു അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റായി മൂസ കൂളിവയൽ (സിറാജ്), സെക്രട്ടറിയായി റസാഖ് സി. പച്ചിലക്കാട് (മാതൃഭൂമി, വയനാട് വിഷൻ) ട്രഷററായി ടി. ഖാലിദ് (മാധ്യമം) എന്നിവരെയും വൈ.പ്രസിഡന്റുമാരായി ഷാജി പുളിക്കൻ (മനോരമ), പ്രദീപ് പ്രയാഗ് (വീക്ഷണം) ജോ.സെക്രട്ടറിമാരായി എൻ. റഷീദ് (ചന്ദ്രിക), പി.എസ്. ബാബു (മലനാട്), എക്സിക്യൂട്ടീവ് അംഗങ്ങളായി പി.എൻ. മഹ്‌റൂഫ് (മലയാളം ടെലിവിഷൻ), പി.കെ. സിജു നടവയൽ (ദീപിക) എന്നിവരെയും തിരഞ്ഞെടുത്തു.





Leave a Reply