ദ്വിദിന വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു. 2002 മുതൽ വെള്ളമുണ്ട ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ പ്രവർത്തിക്കുന്നവരും പുതുതായി വളണ്ടിയർ പരിശീലനത്തിന് വരാൻ തയ്യാറായവർക്കുമായാണ് പരിശീലന പരിപാടി നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമർ ലൈല ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ചെയർമാൻ എകരത്ത് മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. സി വി അബ്ദുൽ മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു. രണ്ടു ദിവസത്തെ പരിശീലനം ഐ എ പി സി പ്രസിഡണ്ട് പ്രദീപ് കൂറ്റനാട്, ഇ പി ശിവദാസ് പാലക്കാട്, ബിഎൻ ബിനി സിസ്റ്റർ മലപ്പുറം എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലാം പി കെ, ഗ്രാമപഞ്ചായത്ത് മെമ്പർ ലീലാ ഗണേശൻ, ഷൈജു ഷിബു, പാലിയേറ്റീവ് വയനാട് ജില്ല വിപ്പ് കെ കെ ചന്ദ്രശേഖരൻ, വെട്ടൻ ഇബ്രാഹിം ഹാജി, വിൻസൻറ് പി ജെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രണ്ടാം ദിവസം നടന്ന സമാപന പരിപാടിയിൽ മാനന്തവാടി പാലിയേറ്റീവ് 27 വർഷത്തോളം വളണ്ടിയർ ആയി പ്രവർത്തിച്ച രാഘവൻ എന്ന മുത്തുവേട്ടനെ ആദരിച്ചു. 16 മണിക്കൂർ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെക്രട്ടറി സാബു പി ആൻറണി സ്വാഗതവും സി വി അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.





Leave a Reply