കൽപ്പറ്റ ഫോറസ്റ്റ് ഓഫീസിന് മുൻപിൽ ജനശക്തി കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി
കൽപ്പറ്റ: മൂന്നര വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന വനംവകുപ്പ് ജീവനക്കാരി മേരി ജെയ്ംസിന്റെ തുടർചികിത്സയ്ക്കായി സർക്കാർ പ്രഖ്യാപിച്ച ജി.പി.എഫ്. ഫണ്ട് തടഞ്ഞുവെച്ച വനംവകുപ്പിന്റെ അനാസ്ഥക്കെതിരെ കൽപ്പറ്റ ഫോറസ്റ്റ് ഓഫീസിന് മുൻപിൽ ജനശക്തി കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മേരി ജെയ്മ്സിനെ രക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് നടത്തിയ ധർണ്ണ ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. സാജീർ അമ്പലവയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബേബി ദാക്ഷായണി, ഹുസൈൻ മണിയക്കോട്, സഹർബാൻ വൈത്തിരി, സൗമിനി പനമരം, എം.വി. ഷാജി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ദുരിതബാധിതയായ ജീവനക്കാരിക്ക് അർഹതപ്പെട്ട ഫണ്ട് ഉടൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഈ മാസം പതിനാറാം തീയതി മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും നേരിൽ കണ്ട് നിവേദനം സമർപ്പിക്കുവാനും സമരസമിതി നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.





Leave a Reply