വിദ്യാർഥികളെ എ.കെ.സി.എ. ആദരിക്കും; വാർഷിക ജനറൽ ബോഡി യോഗം 17-ന്
മാനന്തവാടി: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ.) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപരിപഠനത്തിന് അർഹരായ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് 17-ന് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മാനന്തവാടി വയനാട് സ്ക്വയർ ഹാളിൽ വെച്ച് നടത്തപ്പെടും. എ.കെ.സി.എ. മെമ്പർമാരുടെ മക്കളെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീവത്സൻ എം.ജി. നിർവഹിക്കും. ചടങ്ങിൽ മാനന്തവാടി മുനിസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വിദ്യാർഥികളെ ആദരിക്കും. ഇതോടൊപ്പം അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗവും നടത്തപ്പെടുന്നതാണെന്നും, ചടങ്ങിൽ മുഴുവൻ അംഗങ്ങളും സംബന്ധിക്കണമെന്നും ജില്ലാ പ്രസിഡന്റ് ജയൻ കെ.സി., ജില്ലാ ജനറൽ സെക്രട്ടറി സുജേഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.





Leave a Reply