June 29, 2026

മഴക്കാല രോഗ പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20260629_160455
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ മഴക്കാല രോഗ പ്രതിരോധ സിദ്ധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസിന് ഡോ. അരുൺ ബേബി നേതൃത്വം നൽകി. പകർച്ചവ്യാധി പ്രതിരോധ മരുന്നായ നിലവേമ്പ് കുടിനീർ ക്യാമ്പിൽ വിതരണം ചെയ്തു. കിരിയാത്ത്, പർപ്പടക പുല്ല്, രാമച്ചം, ചന്ദനം, ഇരുവേലി, ചുക്ക്, കാട്ടുപടവലം, കുരുമുളക്, മുത്തങ്ങാക്കിഴങ്ങ് തുടങ്ങിയവ ചേർത്തുണ്ടാക്കിയതാണ് ഈ നിലവേമ്പ് കുടിനീർ. ചടങ്ങിൽ ട്രൈബൽ പ്രൊമോട്ടർ  അനശ്വര നന്ദി പ്രകാശിപ്പിച്ചു. സിന്ധു, ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *