ജോൺ ജോസഫിനെ സത്യജിത്ത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (സിഫി) ആദരിച്ചു
പുൽപ്പള്ളി: ഏഷ്യൻ വോളിബോൾ കോൺഫഡറേഷൻ ടൂർണമെന്റിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗവും പുൽപ്പള്ളി സ്വദേശിയുമായ ജോൺ ജോസഫിനെ മാനന്തവാടി സത്യജിത്ത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (സിഫി) ആദരിച്ചു.
ടൂർണമെന്റിലെ മികച്ച പ്രതിരോധത്തിലൂടെ ശ്രദ്ധേയനായ ജോൺ, 2022 ഏഷ്യൻ ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജപ്പാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും അദ്ദേഹം ഇടംനേടി.
സിഫി അധ്യാപകരായ രാകേഷ് മുരളീധരൻ, കെസിയ ജേക്കബ്, അബിന മാത്യു, പി.ആർ.ഒ ജിബിൻ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





Leave a Reply