നവീകരിച്ച ക്ലാസ് മുറികളും ലബോറട്ടറിയും; മാനന്തവാടി ഗവ. യു പി സ്കൂൾ വിദ്യാർത്ഥികളുടെ പഠനം ഇനി സ്മാർട്ടാകും
മാനന്തവാടി: മാനന്തവാടി ഗവ : യു പി സ്ക്കൂളിൽ പ്രിയങ്ക ഗാന്ധി എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫും, എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ്റെ സഹകരണത്തോടെ എച്ച് ഡി എഫ് സി ബാങ്ക് പരിവർത്തൻ സി കീമിൽ ആധുനിക സാങ്കേതിക സൗകര്യങ്ങളോട് കൂടി നവീകരിച്ച ക്ളാസ് മുറികളുടെയും ലബോറട്ടറികളുടെയും ഉദ്ഘാടനം ഉഷാ വിജയൻ എം എൽ എ നിർവ്വഹിച്ചു.
നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ പി വി ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി വി എസ് മുസ, ലേഖാ രാജീവൻ, ഷീജ ഫ്രാൻസിസ്, പി ടി എ പ്രസി: ഇ വി അരുൺ ദാസ്, എ ഇ ഒ സുനിൽ കുമാർ, ഡിവിഷൻ കൗൺസിലർ പി കെ ഹംസ, പ്രധാനധ്യാപകൻ ടി പി വർക്കി എന്നിവർ സംസാരിച്ചു.





Leave a Reply