പുൽപ്പള്ളിയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു
പുൽപ്പള്ളി: എസ്എൻഡിപി യോഗം എം.കെ. രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും യൂത്ത് മൂവ്മെന്റ്, വനിതാ സംഘം തുടങ്ങിയ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തിമാരായ ഷാജി ശാന്തി, രാജു ശാന്തി പാല തുടങ്ങിയവർ നേതൃത്വം നൽകി.
ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വർണ്ണശബളമായ ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ അണിനിരന്നു. തുടർന്ന് നടന്ന ചതയ ദിന സദ്യയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആഘോഷങ്ങളുടെ ഭാഗമായി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കലും നടന്നു. കൂടാതെ, വയനാടിന്റെ സമകാലിക പ്രശ്നങ്ങളെ ആധാരമാക്കി നിർമ്മിച്ച ഷോർട്ട് ഫിലിമിന്റെ അണിയര പ്രവർത്തകരെയും ചടങ്ങിൽ അനുമോദിച്ചു.
യൂണിയൻ ചെയർമാൻ എൻ.കെ. ഷാജി, കൺവീനർ സജി കൂടിക്കുളത്ത്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.ആർ. കരുണാകരൻ, വനിതാ സംഘം പ്രസിഡന്റ് മിനി ശിവരാജൻ, സെക്രട്ടറി രജനിമോൾ ഷിബു പൂഴിക്കൊല്ലി, പി.എൻ. സുന്ദരൻ ഏരിയപള്ളി, സി.എസ്. ജനാർദ്ദനൻ, കെ.പി. രാജ്മോഹൻ, സി.എസ്. സുരേഷ്, അരവിന്ദാക്ഷൻ അയിനാട്ട്, അജിത റെജി, മോഹനൻ കാവുംപറമ്പിൽ, സുധാകരൻ ചട്ടുകവകുളത്ത്, ശശി പുതുശ്ശേരി, കുമാരി പുതുക്കുളത്തിൽ, ചന്ദ്രൻ പാലേക്കാടൻ, കെ.എസ്. സാജു, രഞ്ജിത്ത് എം.എസ്., വിനോദ് മണൽവയൽ, വിജയകുമാരി പുത്തനറയിൽ, എം.ആർ. മുരളി, സന്തോഷ് പന്നപുറത്ത്, മോഹനൻ വാരിശ്ശേരി, വത്സലൻ പുതുക്കുടി, സലിംകുമാർ പട്ടാണി കുപ്പ്, സനീഷ് കുമാർ പാലയ്ക്കപറമ്പിൽ, പ്രസാദ് നിരവത്ത് പറമ്പിൽ, പി.എൻ. രാജൻ മാസ്റ്റർ, വിദ്യാധരൻ ഉപ്പുകണ്ടത്തിൽ, വിജയകുമാർ കൊളറാട്ടുകുന്ന്, അമ്മിണി ടീച്ചർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.





Leave a Reply