August 11, 2026

കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ പ്രതിക്ക് തടവും പിഴയും

0
WhatsApp Image 2026-08-11 at 6.45.38 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 8 വർഷത്തെ തടവും 70000 രൂപ പിഴയും. കണ്ണൂർ, പേരാവൂർ, മണത്തണ ചോടോത്ത് വീട്ടിൽ (നിലവിലെ അഡ്ഡ്രസ്- കുളങ്ങര അപ്പാർട്മെന്റ്, അമ്പിലേരി) സുരേന്ദ്ര(62) നെയാണ് കൽപ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ. ആർ സുനിൽ കുമാർ ശിക്ഷിച്ചത്.

2023 ഡിസംബറിലും 2024 ഓഗസ്റ്റിലും ഇയാളുടെ കടയിൽ സാധനം വാങ്ങാനെത്തിയ പ്രായപൂർത്തിയവാത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കൽപ്പറ്റ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ടി.അനീഷ് കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *