August 14, 2026

ആരി എംബ്രോയ്‌ഡറിയിൽ ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ഏറ്റവും വലിയ ഛായാചിത്രം; ഇരട്ട റെക്കോർഡ് നേട്ടവുമായി നയന രാജ്

0
WhatsApp Image 2026-08-13 at 12.08.55 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്‌ദുൾ കലാമിന്റെ ഏറ്റവും വലിയ ഛായാചിത്രം ആരി എംബ്രോയ്‌ഡറി (Aari Embroidery) സാങ്കേതികവിദ്യയിലൂടെ നിർമ്മിച്ച് ശ്രദ്ധനേടുകയാണ് മാനന്തവാടി സ്വദേശിനി നയന രാജ്. ‘ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്’, ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്’ എന്നീ രണ്ട് പ്രശസ്‌ത റെക്കോർഡുകളാണ് ഈ ചിത്രത്തിലൂടെ നയനയെ തേടിയെത്തിയത്.

പരമ്പരാഗത തുന്നൽ കലയായ ആരി എംബ്രോയ്‌ഡറി ഉപയോഗിച്ച് മാസങ്ങളുടെ തപസ്യക്കൊടുവിലാണ് അതീവ സൂക്ഷ്‌മതയോടെ അബ്‌ദുൾ കലാമിൻ്റെ പൂർണ്ണകായ ചിത്രത്തിന് രൂപം നൽകിയത്. കലാമേഖലയിലുള്ള നയനയുടെ പ്രതിഭയ്ക്കും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായാണ് ഈ ഇരട്ട റെക്കോർഡ് നേട്ടം.

മാനന്തവാടി ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായി ജോലി ചെയ്തുവരികയാണ് നയന. ശ്രീനയനം വീട്ടിൽ രാജശേഖരൻ്റെയും പരേതയായ സജിതയുടെയും മകളാണ് നയന. ഭർത്താവ് സംഗീത്. മകൾ ജാൻവി. കുടുംബത്തിന്റെ പൂർണ്ണ പിന്തുണ നയനയ്ക്കുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *