August 17, 2026

കൽപ്പറ്റ സിവിൽ സ്റ്റേഷൻ തെരുവ് നായ്ക്കളുടെ താവളമാകുന്നു: ജീവനക്കാരും ജനങ്ങളും ഭീതിയിൽ

0
IMG_20260817_144222
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് കളക്ടറേറ്റ് സിവിൽ സ്റ്റേഷൻ വളപ്പിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. സിവിൽ സ്റ്റേഷനിലെ ജനസേവന കേന്ദ്രത്തിലേക്ക് കയറുന്ന വഴിയിലും സിവിൽ സപ്ലൈസ് ഓഫീസിന് മുന്നിലുമാണ് നായ്ക്കൾ തമ്പടിച്ചിരിക്കുന്നത്. സ്ഥിരമായി ഇവിടെ കാണപ്പെടുന്ന മൂന്നോളം നായ്ക്കൾ കാരണം ജീവനക്കാർക്കും ഇവിടെ എത്തുന്ന പൊതുജനങ്ങൾക്കും ഭയപ്പെടാതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

 

ഓഫീസ് വളപ്പിൽ അലക്ഷ്യമായി തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങൾ തിന്നാനാണ് നായ്ക്കൾ പ്രധാനമായും ഇവിടെ എത്തുന്നത്. ഭക്ഷണം കഴിച്ച ശേഷം വഴികളിൽ തന്നെ കിടന്നുറങ്ങുന്ന നായ്ക്കളെ തട്ടാതെ നടന്നുപോകാൻ പോലും കഴിയാത്ത രീതിയിൽ വഴി തടസ്സപ്പെടുകയാണ്. രാവിലെ കിടക്കുന്ന ചില നായ്ക്കൾ വൈകുന്നേരം വരെ ഇവിടെ തന്നെ തുടരുന്നു. വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിൽ എത്തുന്നവർക്ക് നേരെ നായ്ക്കൾ കുരച്ചുചാടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും കടിയേൽക്കാം എന്ന ഭീതിയിലാണ് ജീവനക്കാർ ഓരോ ദിവസവും ജോലി ചെയ്യുന്നത്. അധികൃതർ അടിയന്തരമായി ഇടപെട്ട് തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *