August 19, 2026

നടവയൽ ഫെസ്റ്റ് ഡിസംബർ 19 മുതൽ 2027 ജനുവരി 1 വരെ

0
WhatsApp Image 2026-08-18 at 9.49.01 AM
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ഈ വർഷവും ഇടവക തിരുനാൾ കൊണ്ടാടുന്നു. 2026 ഡിസംബർ 25 മുതൽ 2027 ജനുവരി ഒന്നുവരെയാണ് തിരുനാൾ. തദവസരത്തിൽ ഉണ്ണിമിശിഹായോടുള്ള പ്രത്യേക പ്രാർത്ഥനയും നൊവേനയും ആഘോഷപൂർവ്വം നടത്തപ്പെടും. തിരുനാളിനോടനുബന്ധിച്ച് 2026 ഡിസംബർ 19 മുതൽ 2027 ജനുവരി 1 വരെ 14 ദിവസങ്ങളിലായി നടവയൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലുമായി നടവയൽ ഫെസ്റ്റ് നടക്കും.

തിരുനാളിനോടനുബന്ധിച്ച് 2026 ഡിസംബർ 19 മുതൽ 2027 ജനുവരി 1 വരെ 14 ദിവസങ്ങളിലായി നടവയൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലുമായി നടക്കുന്ന നടവയൽ ഫെസ്റ്റിൽ വൈവിധ്യവും പുതുമകൾ നിറഞ്ഞതും ആകർഷകവുമായ പ്രോഗ്രാ ‌മുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വയനാടിൻ്റെ ഉത്സവമായി മാറിയ നടവയൽ ഫെസ്റ്റിൽ പൂക്കൾ കൊണ്ട് വർണ്ണ വിസ്‌മയം തീർക്കുന്ന ഫ്ളവർഷോയും രുചികളുടെ വൈവിധ്യം ഒരുക്കുന്ന ഫുഡ് ഫെസ്റ്റും സീസൺ 2-ൽ പ്രധാന ആകർഷണമാവും.

വിവിധ കാർഷിക വാണിജ്യ വ്യവസായ സ്റ്റാളുകൾ, അമ്യൂസ്മെൻ്റ് പാർക്കുകൾ, അവതാർ വേൾഡ്, പെറ്റ് ഷോ, ഗെയിം സോണുകൾ, ഷോപ്പിങ് നെസ്റ്റുകൾ, തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമാകും. അഖില വയനാട് വടംവലി ലീഗ് മത്സരം, വോളിബോൾ ടൂർണമെൻ്റ്, അമച്ച്വർ നാടക മത്സരം, കൈകൊട്ടികളി മത്സരം, കരോൾ ഗാനമത്സരം, എന്നിവ കൂടാതെ ക്രിസ്ത‌ീയ കലാ രൂപങ്ങളായ ചവിട്ടുനാടകം, മാർഗ്ഗം കളി, പരിചമുട്ടുകളി എന്നിവയുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

ഫെസ്റ്റ് ദിനങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കേരളത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ കലാസമിതികളുടെ സ്റ്റേജ് ഷോകൾ അരങ്ങേറും. സാംസ്കാരിക പരിപാടികളിൽ സിനിമാ, നാടക, കലാസാഹിത്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. വയനാട്ടിലെ എഴുത്തുകാരെ ഉൾപ്പെടുത്തി എഴുത്തരങ്ങ്, ഗോത്രകലകളുടെ പ്രദർശനം എന്നിവ ഈ വർഷവും പുതുമകളോടെ സംഘടിപ്പിക്കും.

നാനാജാതി മതസ്ഥർ ഒരുമയോടെ പങ്കെടുക്കുന്ന നടവയൽ ഫെസ്റ്റ് വിജയിപ്പിക്കുന്ന തിന് ആർച്ച് പ്രീസ്റ്റ് റവ.ഫാ വിൻസെൻ്റ് കളപ്പുരയിൽ ചെയർമാനായും ശ്രീ. ജോർജ്ജ് കാനാപറമ്പിൽ ജനറൽ കൺവീനറായും, ശ്രീ. സുനിൽ ജോർജജ് ഫെസ്റ്റ് കൺവീനറായു ശ്രീ. ഷാജു പി ജെയിംസ് കോർഡിനേറ്ററായുമുള്ള 151 അംഗ സ്വാഗത സംഘം രൂപീകരിച കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചതായി പത്രസമ്മേളനത്തിൽ അറിയിച്ചു.

റവ.ഫാ. വിൻസെന്റ്റ് കളപ്പുരയിൽ, ഫാ.കിരൺ തൊണ്ടിപ്പറമ്പിൽ, ഫാ. ജിതിൻ ചേടിയിൽ, ജോർജജ് കാനാപ്പറമ്പിൽ, ഷാജു പി ജെയിംസ്, സുനിൽ ജോർജ, സിൽ വിച്ചൻ ഇഞ്ചിക്കാലായിൽ, സാബു നിരപ്പിൽ, ബിജു നെല്ലിക്കുന്നേ, സ്റ്റാൻലി ജേക്കബ്, സിജു പരുവുമ്മേൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടു.ത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *