August 18, 2026

ബസിൽ വയോധികയുടെ മാല കവരാൻ ശ്രമം; ഓടി രക്ഷപ്പെട്ട് മോഷ്ടാക്കൾ

0
WhatsApp Image 2026-08-18 at 11.47.53 AM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ടൗണിൽ ബസ് യാത്രക്കാരിയായ വയോധികയുടെ മാല കവരാൻ ശ്രമം. രണ്ട് സ്ത്രീകൾ ചേർന്നാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. പുൽപ്പള്ളി ഭാഗത്തുനിന്നും വന്നു എൽഎഫ് ജംഗ്ഷനിൽ ബസ്സിറങ്ങിയ സ്ത്രീയുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. രണ്ട് മോഷണശ്രമം തിരിച്ചറിഞ്ഞതോടെ യുവതികൾ ഓടി രക്ഷപ്പെട്ടു. രാവിലെ ഒമ്പതേമുക്കാലോടെയാണ് സംഭവം.

സ്ഥലത്ത് പോലീസുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഇളം പച്ച നിറത്തിലുള്ള ചുരിദാർ ധരിച്ച സ്ത്രീകളാണ് കവർച്ചാ ശ്രമം നടത്തിയതെന്നാണ് വയോധിക പറയുന്നത്. മുകളിലെ ചിത്രത്തിലുള്ളവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04935 240 232 നമ്പറിൽ ബന്ധപ്പെടുക

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *