അഖില വയനാട് സെവൻസ് പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെന്റിന് തുടക്കമായി
പുൽപ്പള്ളി : പട്ടാണിക്കൂപ്പ് നാഷണൽ ലൈബ്രറിയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി മുള്ളൻകൊല്ലി പഞ്ചായത്ത് സ്റ്റേഡിയത്തിൽ അഖില വയനാട് സെവൻപ്രൈസ്മണി ഫുട്ബോൾ ടൂർണ്ണമെന്റ് കിക്കോഫ് ചെയ്തു. വയനാട്ജില്ലയിലെ പ്രമുഖരായ എട്ട് സെവൻസ് ടീമുകളാണ് ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന വിജയികൾക്ക് ജെസ്സി കാരുപ്ലാക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 20,001 രൂപ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനക്കാർക്ക് കൂട്ടുങ്കൽ ജോണി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 15,001 രൂപ ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും.
മത്സരത്തിനുള്ള ട്രോഫികൾ സ്റ്റീഫൻ കാരുപ്ലാക്കിൽ ഫാമിലി നല്‌കും. ഗ്രാമപഞ്ചായത്ത് അംഗം ലിബിൻ ദിലീപ് പതാക ഉയർത്തിയതോടെ ഔ ദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി അബ്ദു ൾ കരീം കിക്കോഫ് നിർവ്വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺ സിൽ അംഗം പി. വാസു ബോൾ കൈമാറ്റം നടത്തി. ലൈബ്രറി പ്രസിഡന്റ് മുനീർ ആച്ചിക്കുളത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് കണ്ടംതുരുത്തി, പി എ പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടോറി ബൈജു തേക്കുംകാട്ടിൽ സ്വാഗതവും സ്പോർട്‌സ്കൺവീ നർ മനാഫ്എൻ.എ നന്ദിയും പറഞ്ഞു.





Leave a Reply