മാനന്തവാടി ബസ് സ്റ്റാൻഡ് പൊളിക്കൽ നിലച്ചു; പ്രതിഷേധവുമായി ബിജെപി–യുവമോർച്ച പ്രവർത്തകൾ
മാനന്തവാടി: ബസ് സ്റ്റാൻഡ് പൊളിക്കൽ പ്രവർത്തിയിലെ അപാകതകൾക്ക് പരിഹാരം വേണമെന്നാവശ്യവുമായി ബിജെപി, യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. സെക്രട്ടറി അനിൽ രാമകൃഷ്ണനുമായി നടത്തിയ ചർച്ചയിൽ വെള്ളിയാഴ്ച്ച മുതൽ പ്രവർത്തികൾ പുനരാരംഭിക്കുമെന്ന ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിച്ചു.
ബസ് സ്റ്റാൻഡ് പൊളിക്കൽ പ്രവൃത്തി നിലച്ചത് യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ദുരിതമായി മാറുന്നതൊടൊപ്പം ഗതാഗത കുരുക്കിനും കാരണമായി മാറിയിരുന്നു. കൂടാതെ പൊളിച്ച് മാറ്റിയ കെട്ടിട അവശിഷ്ട്ടങ്ങൾ കൊണ്ട് പോകുന്നത് സംബന്ധിച്ച് തീരുമാനമാകാത്തതാണ് പ്രവർത്തികൾ നിലക്കാൻ കാരണമെന്നും ആരോപണമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് ബിജെപി, യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി നഗരസഭയിലെത്തിയത്. അതെ സമയം ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു. പുനത്തിൽ രാജൻ, വിൽഫ്രഡ് ജോസ്, നിഥീഷ് ലോക നാഥൻ, ദിലീപ്, അഖിൽ കേളോത്ത്, ശരത് കുമാർ, രൂപേഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.





Leave a Reply