November 8, 2026

ആയുർവേദ ദിനാചരണം സെപ്റ്റംബർ 23-ന് കൽപ്പറ്റയിൽ

0
IMG_20260919_162739
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ആരോഗ്യപൂർണമായ നാളേക്കായി ആയുർവേദം’ എന്ന പ്രമേയത്തിലൂന്നി പതിനൊന്നാമത് ആയുർവേദ ദിനാചരണം സംഘടിപ്പിക്കുന്നു. ദിനാചരണത്തിന്റെ ഉദ്ഘാടന സമ്മേളനം സെപ്റ്റംബർ 23 ബുധനാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തിൽ എം.എൽ.എ  ഐ. സി. ബാലകൃഷ്ണൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ  വി. ചെത്സാസിനി മുഖ്യാതിഥിയാകും. മുനിസിപ്പൽ ചെയർമാൻ  വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തും. ഇതര വൈദ്യശാസ്ത്ര മേഖലകളിലെ പ്രതിനിധികളും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടനാ പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ ജില്ലയിൽ ആയുർവേദ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഡോക്ടർമാരെ ആദരിക്കും. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കും പൊതുജനങ്ങൾക്കുമായി ആരോഗ്യ സെമിനാറും, കോളേജ് വിദ്യാർത്ഥികൾക്കായി ‘ഉണർവോടെ യൗവനം’ എന്ന വിഷയത്തിൽ സംവാദവും നടക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *