എടപ്പെട്ടി സ്കൂളിൽ ഡിജിറ്റൽ സ്‌ക്വയർ ഉദ്ഘാടനം ചെയ്തു
എടപ്പെട്ടി: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മപദ്ധതിയിലുൾപ്പെടുത്തി പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന സാങ്കേതികവിദ്യ അധിഷ്ഠിത പഠനപദ്ധതിയായ ‘ഡിജിറ്റൽ സ്ക്വയർ’ എടപ്പെട്ടി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം. ജോഷിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. പി.ടി.എ. പ്രസിഡൻ്റ് എൻ.പി. ജിനേഷ്‌കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ പി.എസ്. ഗിരീഷ്കുമാർ, പ്രധാനാധ്യാപിക കെ. ശബോറോസ്, എസ്.എം.സി. ചെയർമാൻ എൻ. സന്തോഷ്, എം.പി.ടി.എ. പ്രസിഡൻ്റ് വിനീത സുജിത്ത്, എം.എച്ച്. ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം.കെ. അബ്ദുൾ സലാം, ആർ. കീർത്തി, ബി. ഖദീജ, വിജി ജിജിത്ത്, പി.എസ്. അനീഷ, അതുല്യ ജയേഷ്, സജ്ല മുനീർ, അനുപമ സജിത്ത്, ശ്രീജ സതീശൻ എന്നിവർ സംസാരിച്ചു.




Leave a Reply