വയനാട് ജില്ലാ സ്കൂൾ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: സിയ ഫാത്തിമയ്ക്ക് സ്വർണ്ണം, സംസ്ഥാന തലത്തിലേക്ക് യോഗ്യത
വെള്ളമുണ്ട: വയനാട് ജില്ലാ സ്കൂൾ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചുവടുകൾ ഇനത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണമെഡലും നേടി സിയ ഫാത്തിമ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ് സിയ ഫാത്തിമ. കടത്തനാട് ചേകോർ കളരി സംഘത്തിൽ പരിശീലനം നേടുന്ന സിയയെ ജയിൻ മാത്യു, ഷനൂബ് എന്നിവരാണ് പരിശീലിപ്പിക്കുന്നത്.




Leave a Reply