November 8, 2026

ഏഷ്യൻ ഗെയിംസ് മിക്സഡ് 4×400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി; വയനാടിൻ്റെ അഭിമാനമായി ടി.എസ്. മനു

0
IMG_20260925_090823
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഏഷ്യൻ ഗെയിംസിൽ വീണ്ടും ഭാരതത്തിന് അഭിമാനിക്കാവുന്ന മികച്ച നേട്ടം. മിക്സഡ് 4×400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയ ടീമിൽ വയനാട് മുട്ടിൽ സ്വദേശിയായ ടി.എസ്. മനുവും ഇടംപിടിച്ചു. മനുവിനൊപ്പം പൂവമ്മ, വിശാൽ ടി.കെ, വിത്യ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് രാജ്യത്തിനായി ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. കോച്ച് രാജ മോഹൻ നൽകിയ അതികഠിനവും തീവ്രവുമായ പരിശീലനത്തിനൊടുവിലാണ് മനു ഈ ചരിത്ര നേട്ടത്തിലേക്ക് ഓടിയെത്തിയത്. തന്റെ കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ നേടാൻ സാധിച്ചു എന്നത് മനുവിന്റെ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഈ വിജയം വയനാടിനും കേരളത്തിനും ഒപ്പം മുഴുവൻ ഭാരതത്തിനും വൻ അഭിമാനനിമിഷമായി മാറിയിരിക്കുകയാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *