November 7, 2026

മാനന്തവാടി ഉപജില്ലാ സ്‌കൂൾ കലോത്സവം: വെള്ളമുണ്ടയിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

0
IMG_20260925_164146
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കണ്ടറി സ്‌കൂൾ, എ.യു.പി. സ്‌കൂൾ എന്നിവിടങ്ങളിൽ നവംബർ 19 മുതൽ നടക്കുന്ന മാനന്തവാടി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി എ.ഇ.ഒ സുനിൽ കുമാർ വിഷയാവതരണം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ മുഫീദ തസ്‌നി, പി. മുഹമ്മദ്, മുരളി മാസ്റ്റർ, വിജയൻ കൂവണ, പുഷ്പലത, മോയി കട്ടയാട് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് മോയി വാരാമ്പറ്റ സ്വാഗതവും പ്രധാനാധ്യാപിക സി.ടി. ബീന നന്ദിയും പറഞ്ഞു.

 

കലോത്സവ നടത്തിപ്പിനായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല (ചെയർമാൻ), വെള്ളമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് മോയി ആറങ്ങാടൻ (വർക്കിംഗ് ചെയർമാൻ), വെള്ളമുണ്ട ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു കെ. വർക്കി (ജനറൽ കൺവീനർ), വൈസ് പ്രിൻസിപ്പൽ സി.ടി. ബീന, വെള്ളമുണ്ട എ.യു.പി സ്‌കൂൾ പ്രധാനാധ്യാപിക ഷൈല (ജോയിന്റ് കൺവീനർമാർ), മാനന്തവാടി എ.ഇ.ഒ സുനിൽകുമാർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചത്. കൂടാതെ കൃഷി വകുപ്പ് മന്ത്രി, ടി. സിദ്ദീഖ്, വയനാട് എം.പി പ്രിയങ്ക ഗാന്ധി, മാനന്തവാടി എം.എൽ.എ ഉഷ വിജയൻ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ എന്നിവരെ മുഖ്യ രക്ഷാധികാരികളായും യോഗം തെരഞ്ഞെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *