കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ബ്ലോക്ക് തല കമ്മിറ്റി രൂപീകരിച്ചു
കൽപ്പറ്റ: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൽപ്പറ്റ ബ്ലോക്ക് തല കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എം ജി ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജാസർ പാലക്കൽ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. നിലവിൽ സംസ്ഥാന-ജില്ലാ തലങ്ങളിൽ പ്രവർത്തിക്കുന്ന അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ബ്ലോക്ക് തല കമ്മിറ്റികൾ രൂപീകരിക്കുന്നത്. യോഗത്തിൽ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നാസർ കാതിരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സൂസി ബാബു, രജിത കോട്ടത്തറ, റംല ഹംസ, കേശവൻ മൂപ്പയിനാട് തുടങ്ങിയവർ സംസാരിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മുട്ടിൽ സ്വാഗതവും വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജൻ സി വി നന്ദിയും പറഞ്ഞു.
കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായി ഷമീം പാറക്കണ്ടിയെ പ്രസിഡന്റായും, കേശവൻ മൂപ്പയിനാടിനെ വൈസ് പ്രസിഡന്റായും, രാജൻ സി വി യെ സെക്രട്ടറിയായും, റംല ഹംസയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. രജിത കോട്ടത്തറ, വി പി യൂസഫ്, ഷാജി വട്ടത്തറ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.




Leave a Reply