October 7, 2026

നോർത്ത് വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും: സി.സി.എഫ് ബി.എൻ. അഞ്ജൻ കുമാർ

0
IMG-20261006-WA0214(1)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നോർത്ത് വയനാട് വനവികസന ഏജൻസിയുടെ (എഫ്.ഡി.എ) കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ജൻ കുമാർ ഐ.എഫ്.എസ് അറിയിച്ചു. മാനന്തവാടി ഗിബ്സ് ഹാളിൽ നടന്ന നോർത്ത് വയനാട് എഫ്.ഡി.എ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഘട്ടത്തിൽ മാനന്തവാടി റെയിഞ്ചിലെ മീൻമുട്ടി, ബേഗൂർ റെയ്ഞ്ചിലെ മുനീശ്വരൻകുന്ന്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് സൗകര്യങ്ങൾ വിപുലീകരിക്കുന്നത്. കൂടാതെ തിരുനെല്ലി, കുഞ്ഞോം, മാനന്തവാടി വനശ്രീ ഇക്കോ ഷോപ്പുകൾക്കായി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾ സമയബന്ധിതമായി തുറന്നു നൽകാനും, സമിതി അംഗങ്ങൾക്ക് കൂടുതൽ തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനും വന സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായി. ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഫ്.ഡി.എ കോർഡിനേറ്റർ എൻ.വി. സത്യൻ പ്രവർത്തന റിപ്പോർട്ടും, എഫ്.ഡി.എ സെക്ഷനിലെ എ. പ്രശാന്ത് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പേര്യ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ഹരിലാൽ, സീനിയർ സൂപ്രണ്ട് സി.എം. സുരേഷ് കുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ജെ. വിനോദ് എന്നിവർ സംസാരിച്ച യോഗത്തിൽ മാനന്തവാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. സൂരജ് സ്വാഗതവും എഫ്.ഡി.എ അസിസ്റ്റന്റ് കോർഡിനേറ്റർ ജി.എൽ. പ്രശാന്ത് നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *