ആയുർവേദ ദിനാചരണ സമാപനം മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മുപ്പൈനാട്: പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാതല സമാപന പരിപാടിയോടനുബന്ധിച്ച് മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുപ്പൈനാട് ഗ്രാമപഞ്ചായത്തിലെ നെടുംകരണ അൻവാറുൽ ഇസ്ലാം മദ്രസ ഹാളിൽ വച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ 240 ഓളം ആളുകൾ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീതാ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കേശവൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിഎംഒ ബിനോയ് എ പി , ഡി പി എം ഡോ രഞ്ജിത്ത് കെ ജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഡോ രേഖ സി എൻ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.




Leave a Reply