പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു
പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഭൗതിക-പഠന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അനുമോദന ചടങ്ങും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്റർലോക്ക് നിർമ്മാണം, ഓഫീസ് നവീകരണം, ബോയ്സ് ടോയ്ലറ്റ്, ക്രിയേറ്റീവ് കോർണർ, ഡിജിറ്റൽ സ്ക്വയർ, സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം തുടങ്ങിയ വിവിധ പദ്ധതികളാണ് വിദ്യാലയത്തിൽ നടപ്പിലാക്കിയത്. എം.ബി.ബി.എസ് പഠനം വിജയകരമായി പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥിനി സൂര്യ ഗായത്രിയെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ജനപ്രതിനിധികളായ ബീന സജി, ഷാജഹാൻ കോവ, റുക്കിയ സലാം, ഡി.പി.സി നിസാർ കമ്പ, ബി.പി.സി രവീന്ദ്രൻ കെ., പി.ടി.എ പ്രസിഡന്റ് സുബൈർ കെ.ടി, പ്രിൻസിപ്പൽ രമേഷ് കുമാർ എം.കെ., എച്ച്.എം. ഷീജ ജെയിംസ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.




Leave a Reply