October 14, 2026

മാനന്തവാടിയിൽ വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി

0
IMG-20261014-WA0151
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: യുപിഐ വഴി സ്വീകരിക്കുന്ന 2000 രൂപക്ക് മുകളിലുള്ള തുകകൾക്ക് 0.4% ചാർജ് ഈടാക്കാനുള്ള എൻപിസിഐ നിർദ്ദേശം പൂർണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന ലോക്ഭവൻ മാർച്ചിന് മുന്നോടിയായി മാനന്തവാടി മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

 

വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് പി.വി. മഹേഷ്, എൻ.പി. ഷിബി, കെ.എക്സ്. ജോർജ്, എൻ.വി. അനിൽകുമാർ, സി.കെ. സുജിത്ത്, എം.കെ. ശിഹാബുദ്ദീൻ, ഇ.എ. നാസർ, ജോൺസൺ ജോൺ, യൂത്ത് വിംഗ് പ്രസിഡന്റ് ഗോപൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, ട്രഷറർ റഷീദ് അപ്സര, വനിതാ വിംഗ് പ്രസിഡന്റ് വിലാസിനി, ജനറൽ സെക്രട്ടറി റജീന, ഗീതാമണി തുടങ്ങിയവർ നേതൃത്വം നൽകി.

 

പ്രകടനത്തിന് ശേഷം ഗാന്ധി പാർക്കിൽ ചേർന്ന പൊതുയോഗം ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *