November 7, 2026

ബത്തേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; കടയുടമ പിടിയിൽ 

0
IMG-20261015-WA0167
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി ടൗണിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിൽ 186 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഗാന്ധി ജംഗ്ഷനിലെ മൈത്രി ബിൽഡിങ്ങിൽ കട നടത്തിവരുന്ന മുള്ളൻകുന്ന് പാലക്കൽ വീട്ടിൽ വിനോദ് കുമാറിന്റെ (44) കടയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വയനാട് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ. എം.കെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ്. എൻ, സുൽത്താൻബത്തേരി നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കുമാർ. ടി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അക്ഷര ജ്യോതി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഹരിദാസ്. സി.വി, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി, അനീഷ് എ.എസ്, വിനോദ് പി.ആർ, ചാൾസ് കുട്ടി. ടി.ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ. കെ, സുരേഷ്. എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി. വി.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്. കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *