October 20, 2026

വനംവ വകുപ്പിൽ ബന്ധുനിയമന വിവാദം; മുന്നണിയിൽ പ്രതിഷേധം പുകയുന്നു

0
IMG-20261020-WA0034
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വനം വകുപ്പിൽ ഭരണാനുകൂല പാർട്ടി നേതാവിന്റെ ബന്ധുവിന് താത്കാലിക നിയമനം നൽകിയതുമായി ബന്ധപ്പെട്ട് മുന്നണിയിൽ പ്രതിഷേധം ശക്തമാകുന്നു. സൗത്ത് വയനാട് ഡി.എഫ്.ഒ ഓഫീസിൽ ഡേറ്റാ കംപൈലർ തസ്തികയിലാണ് വകുപ്പ് മന്ത്രിയുടെ പാർട്ടിയുടെ വയനാട് ജില്ലാ ഭാരവാഹിയുടെ ബന്ധുവിനെ നിയമിച്ചത്. ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട രേഖകളും കേസുകളും മറ്റും കൈകാര്യം ചെയ്യേണ്ട ഈ തസ്തികയിലേക്ക് നിയമപരിജ്ഞാനമില്ലാതെയാണ് നിയമനം നടത്തിയിരിക്കുന്നതെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. നിരവധി നിയമപ്രശ്നങ്ങളും കേസുകളുമുള്ള ഈ ഓഫീസിൽ സമാനമായ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന നിയമബിരുദമുള്ള ക്ലർക്കിന്റെ സ്ഥലംമാറ്റത്തിന് പിന്നാലെയാണ് ഈ നിയമനം നടന്നിട്ടുള്ളത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ വകുപ്പ് പ്രവർത്തനങ്ങളിൽ ഈ ജില്ലാ ഭാരവാഹി വലിയതോതിൽ ഇടപെടുന്നുണ്ടെന്ന് മുന്നണിയിലെ നേതാക്കൾ തന്നെ പരാതി ഉന്നയിക്കുന്നുണ്ട്. ഇടതു അനുഭാവിയായ ജീവനക്കാരനിൽനിന്ന് പണം വാങ്ങി കോൺഗ്രസ് അനുഭാവിയായ ജീവനക്കാരനെ സ്ഥലംമാറ്റിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് ജില്ലാ നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എങ്കിലും, ഈ അമിതമായ ഇടപെടലുകൾ വനം വകുപ്പ് ഉദ്യോഗസ്ഥരെയും കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *