October 20, 2026

ദേശീയ കലോത്സവ ജേതാക്കളെ അനുമോദിച്ചു

0
IMG-20261020-WA0015
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: യാക്കോബായ സുറിയാനി സൺഡേസ്കൂൾ ദേശീയ കലോൽസവത്തിൽ വിജയിച്ചവരെ മീനങ്ങാടി മേഖല അനുമോദിച്ചു.ദേശിയ തല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനങ്ങൾ നേടിയ ബെൽവിൻ സജോ, മെൽഹ എൽദോസ് എന്നിവർക്ക് കൽപ്പറ്റ സെൻ്റ് ജോർജ്ജ് പള്ളിയിൽ നടന്ന ചടങ്ങിലാണ് ഉപഹാരം സമർപ്പിച്ചത്.

സമ്മേളനം സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് കവുങ്ങുംപിള്ളിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സജീഷ് ടി. വി, ഭദ്രാസന അധ്യാപക പ്രതിനിധി ടി.ജെ ബാബു,ഫാ. ബാബു നീറ്റുംകര, ഫാ. ഷിൻസൺ മത്തോക്കിൽ, ഫാ.ബൈജു മനയത്ത് ഡിസ്ട്രിക്റ്റ് ഇൻസ്‌പെക്ടർ ബേസിൽ വി. ജോസ് ,സെക്രട്ടറി മനു എബ്രഹാം, അസി. ഇൻസ്പെക്ടർ കെ.എ റെജി, കൽപ്പറ്റ പള്ളി ട്രസ്റ്റി ജോയി, ഹെഡ്മിസ്ട്രസ് ലീല ജോയി എന്നിവർ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *