April 29, 2026

സാന്ത്വന പരിചരണം കാര്യക്ഷമമാക്കുന്നതിന് പാലിയേറ്റീവ് പരിശീലനം സംഘടിപ്പിച്ചു

0
IMG-20180924-WA0027
By ന്യൂസ് വയനാട് ബ്യൂറോ
: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ സാന്ത്വന പരിചരണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി പാലിയേറ്റീവ് വളണ്ടിയര്‍ അംഗങ്ങള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം പി നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് നസീമ പൊന്നാണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പാലിയേറ്റീവ് പരിശീലകന്‍ മായാദാസ് തൃശ്ശൂര്‍, പാലിയേറ്റീവ് ജില്ലാ കോര്‍ഡിനേറ്റര്‍ പി സ്മിത, ഹരിത, സെക്കണ്ടറി പാലിയേറ്റീവ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി എന്നിവര്‍  ക്ലാസെടുത്തു. ശാന്തിനി ഷാജി, ഉഷ വര്‍ഗ്ഗീസ്, കെ ഹാരിസ്, ജോസഫ് പുല്ലുമാരിയില്‍, ആസ്യ ചേരാപുരം, ഉഷ ആനപ്പാറ, ബുഷ്റ ഉസ്മാന്‍, കെ എസ് സന്തോഷ്, എ കെ സിന്ധു പുറത്തൂട്ട്, കെ പി മുരളീധരന്‍, പി കെ അമീന്‍, കെ ടി കുഞ്ഞബ്ദുള്ള, മറിയാമ്മ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ഇ ഹാരിസ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബു ഹസ്സന്‍ നന്ദിയും പറഞ്ഞു…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *