ഓപ്പറേഷന്‍ ആഗ്:ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്
കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്. 23.08.2024 ന് തുടങ്ങിയ ഓപ്പറേഷൻ ‘ആഗ് ‘മായി ബന്ധപ്പെട്ട് ഇതുവരെ 673 പേർക്കെതിരെ നടപടികളെടുത്തു. ഇതിൽ 270 പേരെ കരുതൽ തടങ്കലിലാക്കുകയും വിവിധ കേസുകളില്‍പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന 152 പേരെ പിടികൂടുകയും നല്ല നടപ്പിനായി (ബിഎൻ.എസ്.എസ് 126 പ്രകാരം 12 പേർക്കെതിരെയും, ബി.എൻ.എസ്.എസ് 129 പ്രകാരം ഒരാൾക്കെതിരെയും) 13 പേർക്കെതിരെയും നടപടികളെടുത്തു. കൂടാതെ 2 പേർക്കെതിരെ കാപ്പ നടപടികൾക്കുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്. മറ്റു കുറ്റ കൃത്യങ്ങളുമായി ബന്ധപ്പെട്ട് 236 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പിടികിട്ടാപ്പുള്ളികള്‍ക്കെതിരെയുളള തിരച്ചില്‍ ശക്തമാക്കുമെന്നും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ അടിയന്തര നടപടികളുണ്ടാകുമെന്നും രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തുമെന്നും വരും ദിവസങ്ങളിലും ഇത്തരത്തില്‍ പോലീസിന്റെ കര്‍ശന പരിശോധനകളുണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.





Leave a Reply